എന്റെ വട്ടുകൾ 1
അഡിക്ഷൻ
ഇടതു കയ്യിൽ തെളിഞ്ഞു കാണുന്ന നീല ഞരമ്പിലേക്ക് സൂചി കുത്തിയിറക്കവേ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു ..
കണ്ണടച്ചപ്പോൾ മുന്നിൽ തെളിഞ ഇരുട്ടിൽ ചില രൂപങ്ങൾ അവ്യക്തമായി ഞാൻ കണ്ടു..
തലച്ചോറിൽ എന്തൊക്കെയോ മൂളുന്നത് പോലെ. ..
കയ്യിലിരുന്ന ഒഴിഞ്ഞ സിറിഞ്ച് വലിച്ചെറിഞ്ഞു ഞാൻ കണ്ണുകൾ ശ്രമപ്പെട്ടു തുറന്നു.
കണ്ണിനു ഭാരം അനുഭവപെട്ടു തുടങ്ങി ..
കൺമുമ്പിൽ ഏതൊക്കെയോ രൂപങ്ങൾ തമ്മിൽ വാഗ്‌വാദം നടക്കുന്നു..
കാഴ്ച്ച മങ്ങിയതിനാൽ ഞാൻ ഇരുട്ടിലേക്ക് തറപ്പിച്ചു നോക്കി
രൂപങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു തുടങ്ങി... .
അതൊരു പെൺകുട്ടിയും യുവാവ് ഉം ആണ്..
"നീ ഒന്ന് പോയി തരാമോ, ശല്യം.... ഏതോ ഒരു നിമിഷത്തിൽ നിന്നോട് പറഞ്ഞ് പോയി നിനക്ക് എന്റെ മനസ്സിൽ സ്ഥാനം ഉണ്ടെന്ന്.. .ആ നിമിഷത്തെ ഞാനിന്ന് ആത്മാർഥമായി ശപിക്കുകയാണ്. ."
യുവാവ് പെൺകുട്ടിയുടെ മുഖത്ത് നോക്കി ആക്രോശിക്കുകയാണ്. .
പെൺകുട്ടിയുടെ മുഖം വിളറിയിട്ടുണ്ട്. ...നിർവികാരമായ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി . ..കണ്ണുനീർ കവിളിലൂടെ ചാലിട്ടൊഴുകി താടി തുമ്പിൽ എത്തി നിന്നു..
താടി തുമ്പിൽ നിന്നും കണ്ണീർ താഴേക്കു ഇറ്റു വീണപ്പോൾ ഞാൻ എന്റെ കവിൾ തുടച്ചു..
കയ്യിൽ നനവ് പടർന്നോ ..
വീണ്ടും നോക്കിയപ്പോൾ ചിത്രങ്ങൾ അവ്യക്തമായി .. .കണ്ണുകൾക്ക് ഭാരം അനുഭവപ്പെട്ടു.. .തല പൊട്ടി പിളരുന്നത് പോലെ ...ഞാൻ തറയിൽ തന്നെ കിടന്നു.. ..
കണ്ണടയ്യ്ന്നതിനൊപ്പം ഉപബോധ മനസ്സ് ഞാൻ മറന്ന ഭൂതകാലത്തേക്ക് യാത്ര തുടങ്ങി.. .
മനോഹരമായൊരു ക്യാമ്പസ്സിൽ അരയാൽ എന്ന് ബോർഡ് വച്ച ഇല കൊഴിഞ്ഞൊരു മരത്തിന്റെ തറയിൽ ആ പെൺകുട്ടിയും അയാളും ഇരുന്ന് സംസാരിക്കുകയാണ്. .
പെൺകുട്ടിയുടെ കണ്ണുകളിൽ അയാളോടുള്ള അടങ്ങാത്ത സ്നേഹം തെളിഞ്ഞു കാണാം..
പലപ്പോഴും അയാൾ അവളിൽ നിന്ന് മുഖം തിരിക്കുകയാണ് ....
അവളുടെ കണ്ണുകളിൽ നോക്കാൻ സാധിക്കാതെ. ..
പിന്നീട് അവൾ അയാൾക്ക് മുന്നിൽ പൊട്ടിച്ചിരിച്ചു കൊണ്ട് സംസാരിച്ചു... നോക്കു എന്റെ കണ്ണിൽ കള്ളത്തരം ഉണ്ടോ ...?
അയാളുടെ മറുപടി കണ്ണു വലിച്ചു തുറന്ന് ഒരു വല്ലാത്ത ചിരി ആയിരുന്നു .
അയാളുടെ പെരുമാറ്റം ആളുകളെ തന്നിലേക്ക് ആകർഷിക്കും വിധമായിരുന്നു ...
എന്നാൽ അവൾ അയാളിൽ ആകൃഷ്ടയായി എത്തിയതല്ല... മറിച്ചു അവളിലേക്ക് അയാളായിരുന്നു എത്തി ചേർന്നത് .....
സ്വന്തമായി ഉണ്ടാക്കിയ ചട്ട കൂടിൽ സുഖമായി ധ്യാനിച്ചിരുന്ന അവളെ അയാൾ ആണ് പുറത്തേക്ക് കൊണ്ട് വന്നത്.
അതുകൊണ്ട് ആണോ അവൾക്ക് അയാളോട് ഇഷ്ടം ?
അവൾ മറ്റു പെൺകുട്ടികലെ പോലെ ആയിരുന്നില്ല ..
അവൾക്ക് അയാളോട് തോന്നിയത് കേവലം ആകരഷണമോ , പ്രണയമോ ആയിരുന്നില്ല..
അവൾ അയാളിൽ മറ്റാരെയോ തിരയുക ആയിരുന്നു ....
ആരാണെന്ന് അവൾക്കു പോലും വ്യക്തമായിരുന്നില്ല. പിന്നീട് അയാൾ ആണത് അവൾക്ക് വ്യക്തമാക്കിയത്. അപ്പോഴും അതിനുശേഷവും അവളുടെ മരണംവരെയും ജന്മാന്തരങ്ങളായി അവൾ അയാളിൽ നിന്നും ആഗ്രഹിക്കുന്നതും അതുതന്നെയായിരുന്നു. ഇരുവരും പലതവണ അതിനെക്കുറിച്ച് സംസാരിക്കുമെങ്കിലും അയാളിൽ ഇവിടെയോ ഒരു സംശയത്തിന് വിത്ത് ഒരിറ്റു വെള്ളത്തിനായി കാത്തു കിടക്കുന്നുണ്ടായിരുന്നു.
അവൾ അത് അറിഞ്ഞിരുന്നില്ല. ...
വർഷങ്ങളായി അവളുടെ ഉള്ളിൽ മൂടിവെക്കപ്പെട്ട സ്നേഹം അളവില്ലാതെ പുറത്തേക്ക് ഒഴുകുകയായിരുന്നു.......
അതയാളെ പലപ്പോഴും അസ്വസ്ഥനാക്കി.....
അയാൾ അവൾക്ക് നൽകിയ സ്ഥാനമാനങ്ങൾ പൂർണ്ണമായി അനുഭവിക്കാൻ കഴിയാത്തതിൽ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എങ്കിലും അയാളുടെ ഒരു നിമിഷത്തെ സംസാരമോ ഒരു വിളിയോ അവളെ ശാന്ത യാക്കി....
അയാളോടുള്ള അഗാധമായ സ്നേഹത്തിൽ അവൾ മുങ്ങി താണു കൊണ്ടിരിക്കുകയായിരുന്നു...
അയാൾക്ക് കടുത്ത അസ്വസ്ഥതയാണ് തോന്നിയത് .
സ്വന്തമെന്ന് കരുതിയത് അവള്ക്കായി സമയം കണ്ടെത്തിയില്ല എന്ന കാരണത്താൽ പിണങ്ങി ഇരുന്നപ്പോൾ അയാളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന വിത്തിന് പൊട്ടി മുളക്കാൻ മാത്രമുള്ള ഈർപ്പം ലഭിക്കുകയായിരുന്നു....
അയാളുടെ സംശയം വാക്കുകളായി പുറത്തേക്കൊഴുകി..... അവളുടെ ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചു പോയോ...?
അവളെ മനസ്സിലാക്കാൻ ആവാതെ കടുത്തഭാഷയിൽ അവളോട് എന്തൊക്കെയോ പറഞ്ഞു....
അയാളിൽ നിന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ കേട്ട് അവൾ ഒരു ജീവഛവം ആയിരുന്നു......
അനുസരണയില്ലാതെ കണ്ണീർ അവളുടെ കവിളിലൂടെ ഒഴുകി താടി തുമ്പിലേക്ക് വന്നുനിന്നു.......
ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി എഴുന്നേറ്റു..... തലയിൽ വണ്ടുകൾ മൂളുന്നത് പോലെ.....
കണ്ണുകൾ വലിച്ചു തുറന്ന് നോക്കിയപ്പോൾ മറ്റേതു ലോകത്തേക്ക് എത്തപ്പെട്ടത് പോലെ....
വെളുത്ത വസ്ത്രധാരികളായ നഴ്സുമാരും ട്രിപ്പ് സ്റ്റാൻഡും അതൊരു ഹോസ്പിറ്റൽ ആണെന്ന് ഓർമിപ്പിച്ചു.....
എങ്ങനെയാണ് ഇവിടെയെത്തിയത്?
ആലോചിക്കുമ്പോൾ തലയിൽ സൂചികൾ കയറിയിറങ്ങുന്നത് പോലെയുള്ള വേദനയാണ്.... ഉറക്കെ നിലവിളിച്ച എണീറ്റപ്പോൾ നഴ്സുമാർ വന്ന് ബലമായി ഇരുകൈയും പിടിച്ചു ബെഡില് കിടത്തി കൈകൾ കട്ടിലിനോട് ചേർത്ത് ബാൻഡിറ്റ് മുറുക്കി...
പിന്നീട് ഞാൻ കണ്ണുതുറന്നത് ഇരുട്ടിലേക്ക് ആയിരുന്നു... അവിടെ എനിക്കായി ഒരു കട്ടിലും കൂട്ടിന് തലയണയും.....
അവർ ശരീരത്തിൽ കുത്തിവെക്കുന്ന മരുന്നുകൾ പ്രവർത്തനരഹിതമാവുമ്പോൾ എൻറെ ചെവിയിൽ വണ്ടു മൂളുന്ന ശബ്ദവും തലയിൽ പെരുപ്പും അനുഭവപ്പെട്ട ഞാൻ ഉച്ചത്തിൽ നിലവിളിക്കുമ്പോൾ നഴ്സുമാർ വന്ന് ബലമായി എന്തൊക്കെയോ മരുന്നുകൾ എന്നിൽ കുത്തിവെച്ച് ശരീരത്തെ മയക്കുമായിരുന്നു.....
അവരുടെ മരുന്നുകൾക്ക് എൻറെ ശരീരത്തെ മാത്രമേ ഉറക്കുവാൻ സാധിച്ചുള്ളൂ.....
എൻറെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പുറകിലേക്ക് പാഞ്ഞു കൊണ്ടിരുന്നു ആ പെൺകുട്ടിക്കും യുവാവിനും അടുത്തേക്ക്...
പലപ്പോഴും പഴയ ഓർമ്മകൾ കയറിവന്ന എന്നെ അസ്വസ്ഥമാകുമ്പോൾ ബഹളമുണ്ടാക്കിയ എനിക്ക് ലഭിച്ച പ്രഹരങ്ങൾ എല്ലാം എൻറെ ശരീരത്തിൽ തിണർത്തു കിടന്നു.....
ഒന്നും ഞാൻ അറിഞ്ഞില്ല....
മാറാല പോലെ ചിതറിക്കിടന്നിരുന്ന ഓർമ്മകളിൽ ഞാൻ ആരെയൊക്കെയോ തിരഞ്ഞു...,, ആരാണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല......
നഴ്സുമാർ ബലമായി എന്നെ കൂട്ടിക്കൊണ്ടുപോയി മുറിയിൽവെച്ച് തലച്ചോറിന് ചിതറിക്കുന്ന വെളിച്ചത്തിൽ ഞാൻ അയാളുടെ മുഖം കണ്ടു...
മയക്കത്തിലേക്ക് വഴുതി വീഴാതെ എൻറെ ചുണ്ടുകൾ മന്ത്രിച്ചു......
.... ഏട്ടൻ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ