ആദ്യമായി വീട്ടിൽ വന്നത് അമ്മുവാണ്.
വെളുപ്പിൽ ചാരനിറമുള്ള വട്ടത്തിലുള്ള പാടുകളുമായി. അമ്മു ഒരു ആവേശത്തിൽ ഇട്ട പേരാണ്. ആണോ പെണ്ണോ എന്ന് തിരിച്ചറിയാതെ തന്നെ....
പേര് അമ്മു എന്ന് ആയതിനാൽ അത് അവൾ ആവണം. അവളാണെങ്കിൽ പ്രസവിക്കണം.
കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. എവടെ....
കാലമേറെ കടന്നിട്ടും അവൾ പ്രസവിച്ചില്ല.. ...
ഓ... അവൾ മച്ചി ആവണം...
അല്ലാതെ ഒന്നും നടക്കാഞ്ഞിട്ടല്ല. ..
രാത്രിസമയങ്ങളിൽ വീട്ടിൽ നിന്നും പതുക്കെ പന്നി അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് അവൾ പോകുന്നത് എത്ര തവണ ഞാൻ കണ്ടിരിക്കുന്നു........
അമ്മു ഒരു കിണറിൽ വീണ അകാലചരമമടഞ്ഞ പ്പോൾ തൊട്ടടുത്തായി ഒന്നുകൂടി വന്നു....
പേരിടൽ കർമ്മത്തിനു മുൻപായി തന്നെ അത് എങ്ങനെയോ ചത്തുപോയി..
അടുക്കളയിൽ വിറകടുപ്പിൽ താഴെ അടുക്കിവെച്ചിരിക്കുന്ന വിറകിനു മുകളിൽ വിറങ്ങലിച്ചിരുന്ന അതിനെ (ആണോ പെണ്ണോ എന്ന് ഞാൻ തീരുമാനിച്ചിരുന്നു ഇല്ലല്ലോ) എടുത്ത് വാഴക്കുലയിൽ കുഴികുത്തി കുഴിച്ചിട്ടു....
പിന്നെ വന്നത് ചിക്കു ആയിരുന്നു..
എൻറെ എന്നത്തെയും പ്രിയപ്പെട്ടവൾ..
അതിനെ കണ്ടപ്പോൾ തന്നെ വാലു പിടിച്ചു പൊന്തിച്ചു നോക്കി ഇത് പെണ്ണ് തന്നെ എന്ന് തീരുമാനിച്ചത് 7 പ്രസവിച്ച തുണ്ട് അമ്മ ആയതിനാൽ ഞാൻ ഉടനടി അവളെ പെണ്ണായി പ്രഖ്യാപിച്ചു പേരിട്ടതാണ് ചിക്കു....
ഒരേ പ്ലേറ്റിൽ നിന്ന് ഒന്നിച്ചു കഴിച്ചു ഒന്നിച്ച് ഒരു പായയിൽ ഉറങ്ങിയും വിഷമഘട്ടങ്ങളിൽ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞങ്ങൾ ഒന്നായി....
എന്നാൽ ഒരിക്കൽ പോലും അവൾ പ്രസവിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു...
എലി പോലും പേടിക്കാതെ നടക്കുന്ന അവൾക്ക് വൈവാഹികജീവിതത്തിൽ താല്പര്യമില്ല ആയിരിക്കും എന്ന് ഞാൻ കരുതി...
പെട്ടെന്നൊരു ദിവസം അവൾ അപ്രത്യക്ഷയായി...
ഒന്നു രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്തിയ അവൾ ഇടയ്ക്കിടെ പഴനിയിൽ പോകുന്ന പോലെ മുങ്ങാൻ തുടങ്ങി.....
അവളും രാത്രിസമയങ്ങളിൽ എൻറെ പായിൽ നിന്നും എഴുന്നേറ്റ് റബ്ബർത്തോട്ടത്തിലേക്ക് വച്ചടിച്ചു...
പുറകെ പോവാൻ തുനിഞ്ഞ എന്നെ പികാസ് പ്രേതം എന്ന ഓർമ്മ പിന്തിരിപ്പിച്ചു....
ആ പോട്ടെ... അങ്ങയിലും അവളൊന്ന് പ്രസവിക്കട്ടെ . .
അവരുടെ അവിഹിതത്തിൽ എൻറെ ഒളിഞ്ഞുനോട്ടം വേണ്ട....
എന്നാൽ അവൾ ഒരിക്കലും ഗർഭിണിയായുമില്ല പ്രസവിച്ചുമില്ല...
രാത്രി സമയത്തെ അപഥസഞ്ചാരം അവളുടെ കാമുകന്റെ വീട്ടുകാർ കണ്ടുപിടിച്ചു എന്തോ.....
അവളെ കാണാതായി...
ഏറെ ദിവസം കഴിഞ്ഞപ്പോൾ വെള്ളമില്ലാതെ വരണ്ടു കിടന്ന കനാലിൽ അവളുടെ ജഡം പൊന്തി..
അഴുകിയ നിലയിൽ ആണെങ്കിലും ഏറെക്കാലം ഒന്നിച്ചു കഴിഞ്ഞതിനാൽ അവളെ ഞാൻ തിരിച്ചറിഞ്ഞു...
ദിവസം പോകുംതോറും തൊലിയും രോമവും പോയി അസ്ഥി കണക്ക് ആയി....
അപ്പോഴതാ ചില പന്നികൾ കനാലിലൂടെ വെള്ളം വിട്ടു.
രാവിലെ എഴുന്നേറ്റ് അവളുടെ അസ്ഥി കണികാണാൻ ആയിപോയ എനിക്ക് അവളുടെ അസ്ഥിയും ഏന്തി കോൾ കടവിലേക്ക് പുറപ്പെട്ട കനാൽ വെള്ളതേയാ ണ് കാണാനായത്....
സംഗതി ഇങ്ങനെയാണെങ്കിലും അവളെൻ്റെ അസ്ഥിക്ക് പിടിച്ചിരുന്നതിനാൽ ഞാൻ എൻറെ പേരിൻറെ കൂടെ അവളെ വാലായി കൂട്ടി..
ഇന്നും ചിലർ ചോദിക്കും ആരാണ് ചിക്കു...?
അവൾ സ്വർഗത്തിലും നരകത്തിലും ഇരുന്ന എനിക്ക് നന്ദി പറയുന്നു ഉണ്ടാവും, ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും അവളെയും കൂടെ കൊണ്ട് ഞാൻ നടക്കുന്നതിനാൽ...
അടുത്തത് ടൈഗറിനെ ഊഴമായിരുന്നു.. രാവിലെ എഴുന്നേറ്റ് പുറക് വശത്തേക്ക് വന്നപ്പോൾ പുലിയെ പോലും ചീറ്റി കൊണ്ട് ഒരു ഞാഞ്ഞൂൽ സാധനം.. കണ്ടാൽ ഒരു കാട്ടു പൂച്ച... ആഹാ കൊള്ളാലോ... എനിക്ക് വെച്ച് ബൂസ്റ്റ് ഇട്ട് പാല് കൊടുത്തപ്പോൾ പുലി ഒരു മുയൽ ആയി മുട്ടി ഉരുമ്മി.....ഓ വശീകരണം.....
പാൽ മുഴുവനും കുടിച്ച് എന്നെ തൊട്ടു നിന്ന് അതിനെ കയ്യിലെടുത്ത് വാൽ എന്ന് പൊക്കി നോക്കി..
90 കഴിഞ്ഞവർക്കേ ലിംഗ നിർണയത്തിനുള്ള അധികാരമുള്ളൂ.....?
ഇത്രയും കാലത്തെ സഹവാസം കൊണ്ട് എനിക്കും അറിയാം എന്നാ അങ്ങട് അഹങ്കരിച്ചു നോക്കി .. . ഹം.... ഇവൻ ഒരു ആണ് തന്നെ...
ഇവൻറെ lookin ഒത്ത് പേര് ആവണമല്ലോ..
എന്നാൽ പിന്നെ കിടക്കട്ടെ... ടൈഗർ... അവൻ അങ്ങനെ വീട്ടിൽ വിലസി നടന്നു കഫക്കെട്ട് വന്നപ്പോ അവന് ഞാനെൻറെ സൾഫർ എടുത്തുകൊടുത്തു... ഗുണമുണ്ടായി..കുറുകൽ നിന്നു..... ഭാഗ്യത്തിന് കാഞ്ഞു പോയില്ല. .. കുറച്ചു കഴിഞ്ഞപ്പോ അവൻ ഒരു മാറ്റം... ഓ.. തിന്നു കൊഴുത്ത താവും..... എന്നും രാത്രി ഇന്ന് പള്ള നിറച്ച് എൻറെ അടുത്ത് കിടക്കണ മുകളിൽ വെക്കന എൻറെ കയ്യിൽ പാതിരാത്രിക്ക് എന്തോ നനവ് തട്ടിയപ്പോൾ ഞാൻ തപ്പി നോക്കി.....
ആകെ നനവ്.. എ എ.. സ്വപ്നത്തിൽ എങ്ങാനും ഷൂ ഷൂ....ഏയ്....... ഫോണിൻറെ ഡിസ്പ്ലേ ഓൺ ചെയ്തു നോക്കി പോഴ രസം....
ടൈഗറിനെ ആണത്തത്തെ ചോദ്യം ചെയ്ത് ഒരു കുഞ്ഞു ചേർന്നുകിടക്കുന്നു.... ഓ. . . കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണല്ലേ...
എന്തായാലും എൻറെ കിടക്ക പോയി... എന്നാ മാർജാര സുന്ദര അല്ല തെറ്റി സുന്ദരി നീ കിടന്നു പ്രസവിക്കൂ ഞാനിവിടെ തന്നെയുണ്ട് എന്നും പറഞ്ഞു ഞാൻ കയ്യെടുത്തു മാറ്റി കിടന്നു...... രാവിലെ നോക്കിയപ്പോൾ നല്ല പൊളപ്പൻ നാല് പിള്ളേര്..... എൻറെ കിടക്ക അസ്സൽ ആക്കിയിട്ടുണ്ട്... ആ പോട്ടെ.... കുറേ പുണ്യംനിറഞ്ഞ കിടക്കയാ.... ഇതുകൊണ്ട് ഒരു തീരുമാനം ആയിക്കോളും എന്ന് അങ്ങ് കരുതി.... അമ്മയുടെ ആട്ട നല്ലപോലെ കിട്ടിയെങ്കിലും തൊലിക്കട്ടി അപാരം ആയതുകൊണ്ട് ഞാൻ അത് അങ്ങ് ക്ഷമിച്ചു..... കിടക്ക എടുത്തു മാറ്റി കത്തിക്കാൻ ഇടാൻ നോക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് നമ്മുടെ ടൈഗർ ആള് ചില്ലറക്കാരിയല്ല ...( പ്രസവിച്ച സ്ഥിതിക്ക് ഇനി പെണ്ണായി കണ്ടല്ലേ പറ്റൂ... ). നാലു കുട്ടികളും നാല് നിറത്തിൽ അവളെ പോലെ ഒരെണ്ണം പോലും ഇല്ല. ... ഇവൾ എങ്ങനെ സാധിച്ചു എന്തോ?... കുറച്ചു ദിവസം കഴിഞ്ഞില്ല എൻറെ മുറി പ്പാലിനെയും ഉണ്ണിയപത്തിന്റെ യും മണം കൊണ്ട് നിറഞ്ഞു...
അമ്മയുടെ ആട്ടിനെ പേടിച്ച് പുറത്തുപോവുമ്പോൾ മുറിയുടെ വാതിൽ പൂട്ടാൻ ഞാൻ മറന്നില്ല.... അങ്ങനെയിരിക്കെ ഞാൻ ഒരു ദിവസം മുറിയിൽ കയറി സുഗന്ധം പുറത്ത് കളയാനായി ജനൽ തുറന്നപ്പോഴാണ് നുമ്മ ടൈഗറിന്റെ രാജകീയ വരവ്.....
വായിൽ മറ്റൊന്നുമല്ല ഒരു ചെറിയ ഇഴജന്തു വാ.. പാമ്പേ പാമ്പ് പാമ്പ് .
കണ്ടം വഴി ഓടണമെന്ന് ഉണ്ടായിരുന്നെങ്കിലും കണ്ടം കിട്ടാൻ പാടാ യതിനാൽ ഞാൻ കട്ടിലിലേക്ക് ചാടി കയറി അമ്മയ്ക്ക് പഠിച്ചു.... ടൈഗറിനെ നല്ല ഒരു ആട്ടാട്ടി...
അതുകേട്ട് അവൾ ഏതു കുളത്തിൽ കുളിക്കാൻ ആണാവോ ഓടിപ്പോയത്...?
പാമ്പ് പോയ ധൈര്യത്തിൽ ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി തന്ത ആരാണെന്ന് അറിയാത്ത നാല് കുഞ്ഞുങ്ങളെ എടുത്ത് അടുക്കള പുറത്തേക്ക് പോയി ഒരു പെട്ടിയിൽ ഇട്ടു.....
ഭണ്ഡാരം ഒന്നും അല്ലാത്തതുകൊണ്ട് ആരും എടുക്കില്ലെന്ന് എന്നെപ്പോലെ ടൈഗറിന് ഉറപ്പായതുകൊണ്ട് പ്രശ്നമായില്ല...
അപ്പോഴാണ് അടുത്ത പ്രശ്നം മറ്റൊന്നുമല്ല ടൈഗറിനി വയറിളക്കം...
നടക്കുന്ന ഇടം മുഴുവൻ നാറ്റിച്ചു കൊണ്ട് ഒരു നടത്തം.. അവളുടെ പിന്നാലെ തുണിയും കൊണ്ടുനടക്കുന്ന എൻറെ അവസ്ഥ കണ്ടു ട്യൂഷന് വന്ന് പിള്ളേര് പറഞ്ഞു ചേച്യേ ശരിയാക്കിത്തരാം...
പിന്നെ ടൈഗറിനെ യും കുട്ടിയോളും കാണാനുള്ള ഭാഗ്യം ദൈവം സഹായിച്ച് ഉണ്ടായില്ല...
കുന്നംകുളത്തേക്ക് നട്ടുച്ചനേരത്ത് കെട്ടിയോനെ കൂടെ പാഞ്ഞുപോകുമ്പോണ്ട്രാ പേരാമംഗലം ഇതിനുമുമ്പ് നടുറോട്ടിൽ ഒരു പൂച്ച കുട്ടി..
എന്തായോ എന്തോ നുമ്മടെ കുന്നംകുളം ബസ്സിലെ കാര്യമൊക്കെ എല്ലാവർക്കുമറീയൂലോ ലെ ..
കെട്ടിയോൻ ഒരു സഡൻ ബ്രേക്ക് പറഞ്ഞ് അടിച്ചു വന്നു നോക്കിയപ്പോൾ സാധനം ഡിവൈഡറിന്റെ അടുത്തു ചുരുണ്ടരിക്കുന്നു...
ഒന്നും നോക്കിയില്ല എഴുത്തു തോളത്തുവച്ച ഒറ്റ പോക്ക് അങ്ങ് പോയി.. അനുസരണയില്ലാത്ത സാധനം ആയോണ്ട് കെട്ടിയോൻ ഒന്നും പറഞ്ഞില്ല... പൂച്ചയെ പെട്ടിയിലടച്ച് ഞാൻ പോയി ഫുഡ് കഴിച്ചു വന്നു... തിരിച്ചു പേരാമംഗലം എത്തിയപ്പോ സാധനത്തിന് ഇത്തിരി വെള്ളം കൊടുക്കാമെന്നു അങ്ങട് തോന്നി...
അഹങ്കാരത്തിന് ഒരു ജ്യൂസ് കടയുടെ പുറത്തുള്ള പൈപ്പിൽനിന്ന് വെള്ളം കയ്യിലാക്കി പെട്ടിക്ക് അകത്തേക്ക് ഇത് ഓർമ്മയുള്ളൂ.... ൻറെമ്മോ എന്നെ അങ്ങനെ ഒരു നിലവിളിയായിരുന്നു...
അമലയിൽ അന്നേരം ആംബുലൻസ് ഇല്ലാത്തോണ്ട് മാത്രം രക്ഷപ്പെട്ടു... ചോരകുടിക്കുന്ന ജിന്ന്... ആണെന്ന് എനിക്ക് അറിയണ്ടേ... അതിനെ കുറെ പ്രാകി ഞാൻ വീട്ടിലെത്തി പെട്ടിതുറന്ന് ഒഴിഞ്ഞ മുറിയിൽ വെച്ച് ഓടി മാറി.. എനിക്കു കുട്ടിയുടെ അത്രയേ ഉള്ളൂ സാധനം.. അഹങ്കാരം കണ്ടില്ലേ.. ഇനി എന്നെ കടിക്കാനും മാത്രം അത് വളർന്നാ ..
ദിവസം പോയപ്പോ അതിൻറെ ലിംഗനിർണയം നടത്തണം എന്ന തീരുമാനത്തിൽ എടുത്തു വാല് അങ്ങ്... പൊക്കി..
ഓ ഇത് അത് തന്നെ പെണ്ണ് പേരിടാം.... ടുട്ടു... ഒരു ഒരു രാജാവായി വളർന്നു..... വയസ്സ് ഒന്ന് കഴിഞ്ഞിട്ടും കണ്ട് പൂച്ചകൾ വീടുകയറി നിറഞ്ഞിട്ടും ഇവൾക്ക് വിശേഷം ഇല്ല... കോപ്പ് ഇവളും മച്ചിയാ.. . എടുത്ത ഒരു കുത്തിന് പണി തീർക്കാൻ തോന്നിയപ്പോ എൻറെ വീട്ടിൽ കൊണ്ടാക്കി.... ഇപ്പോഴേ ഒരു കൊല്ലായി.... അവളെ ഒന്ന് ഗർഭിണിയാക്കാൻ പറവട്ടാനി കാരൻ മാപ്പിളയെ വരെ കൊണ്ടുവന്നു... വന്നവനെ അമ്മ മതം മാറ്റി ച മണിയൻ ആക്കി... മണിയൻ തടിച്ചുകൊഴുത്ത അല്ലാതെ ടുട്ടുന്റെ വയറുവീർത്തില്ല...
ഓ മണിയൻറെ കഴിവ് കുറവാകും.... അവനോട് എനിക്ക് പുച്ഛം.... അപ്പോഴാണ് പല പേറുകൾ കണ്ടാ ലിസി ചേച്ചി യുടെ വരവ് .. ടൂട്ടുനെ ക്കണ്ട ലിസി ചേച്ചി വളരെ ചാതുര്യത്തോടെ വാലാങ് പൊക്കി... .ട്യേ ശ്രുതിയെ ഇതാണാ ഡീ ..ഏ .... എന്ത്.. ആ. ഇത് ആണാ. . എന്നിട്ട് ഒരു പുച്ഛച്ചിരിയും. .. ഞാൻ അങ്ങട് ദഹിച്ചു പോയി.... ഛെ ....ഇത്രേം കാലം ഞാൻ ഷണ്ഡനും മച്ചിയും ആക്കിയ പൂച്ചകളുടെ പ്രാക് ആയിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ