ചിരിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എവിടെയോ വായിച്ചിട്ടുള്ളതാണ് .. ആത്മാർത്ഥമായ ചിരി ആരോഗ്യമുള്ള മനസ്സിൽ നിന്നെ പുറത്തുവരൂ..
അങ്ങനെയെങ്കിൽ ആത്മാർത്ഥമായ ചിരി വരുത്തുന്നതിൽ ഒട്ടേറെ വലിയ പങ്കുള്ള വസ്തുക്കളും ആരോഗ്യത്തിന് നല്ലതല്ലേ ?,.
ആ .... ഇതിന്നലെ ഉണ്ടായൊരു തോന്നലാണ്. പണ്ട് കുഞ്ഞുടുപ്പിട്ട് നടന്ന പ്രായത്തിൽ ശ്മശാനത്തിനടുത് പീടിക നടത്തിയിരുന്ന വാസ്വേട്ടനാണ് കള്ള് തന്നു ശീലിപ്പിച്ചത് .. എന്നും രാവിലെ തറവാടിന്റെ കിഴക്കപ്രത് അതിർത്തിയിലെ മുല്ലയും ചെമ്പരത്തിയും വകഞ്ഞുമാറ്റി ഒറ്റ ഓട്ടമാണ്. .. ഓസിനു കിട്ടണ ഒറ്റ കപ് കള്ള് കുടിക്കാൻ ....
വാസ്വേട്ടന് കള്ള് കച്ചോടം അല്ലാട്ടാ... വേറെന്തൊക്കെയോ.. നാട്ടാര് പലതും പറയും .
സ്വന്തായി ഒരു കുടിൽ കേട്ടീട്ട് താമസം മാറീപ്പോഴേക്കും ... വാസ്വേട്ടനെ പോലീസ് പിടിച്ചു .... വാസ്വേട്ടന് വട്ടായി ... കട പൂട്ടിപ്പോയി. .
കട ഇപ്പോഴും സ്മാരകമായി അവടെ തന്നെ ഇണ്ട്.. ..
ആ അത് പോട്ടെ. ..വിഷയത്തിലേക്ക് വരാം ... അടുത്തത് പിതാശ്രീ ആണ് ... എന്ന് തൊട്ടാണെന്നറിയില്ല , പിതാശ്രീ കുടിച് കാലിയാക്കണ കുപ്പി അരിച്ചെടുക്കണ ഒരു മൂടി ചൊമന്ന വെള്ളം ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കണ സ്വഭാവം തൊടങ്ങി.
ആകെ ഉള്ള സ്ഥലത്തു കായ്ക്കണ ഒറ്റ തെങ്ങിൽ കാ പിടിക്കാൻ ചെത്തിനു കൊടുത്തപ്പോ തെങ്ങിൽ നിന്ന് രാജകീയമായി ഇറങ്ങി വരണ കള്ളിനെ കാണാൻ കാത്തു നിന്നപ്പോ കണ്ടത് മറ്റൊരു ശ്മശാനം... ചത്തു മലച്ചു കെടക്കണ വണ്ടോളും ഉറുമ്പോളും ...സംതൃപ്തിയോടെ ആ ശീലം അങ്ങവസാനിപ്പിച്ചു.
ഞാൻ നിർത്തിപ്പോ ചേച്ചീമ് അനിയനും തൊടങ്ങി ... നല്ല അസ്സലായി.. വിശേഷങ്ങൾക് ഇലയിടുമ്പോ ഗ്ലാസ് കൂടി വെക്കണത് പതിവായി ..
ഭക്ഷണം കഴിയുന്നതോടൊപ്പം ആരംഭിക്കുന്ന അച്ഛമ്മയുടെ പൊട്ടിച്ചിരി ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട് ..
പിന്നീട് എയർ കണ്ടിഷ്ണരിന്റെ തണുപ്പിൽ മയങ്ങി അച്ഛമ്മ കാട് കയറുന്ന ഇല്ലെന്ന് തീരുമാനിച്ചപ്പോൾ ആ പൊട്ടിച്ചിരി അവസാനിച്ചു.
പിന്നീട് ഏട്ടൻറെ വാക്കുകളിൽ മതിമറന്ന് ഏട്ടനു ഒപ്പം കമ്പനി കൂടണമെന്ന അത്യാഗ്രഹത്തിൽ രാമനെ തലവെച്ച് വാങ്ങിയ കയ്‌റോൺ ശക്തൻ റെ മണ്ണിൽ ഇരുന്ന് ഏട്ടൻ ഒപ്പം വലിച്ചു കേറ്റിയപ്പോഴും വന്നു ഒരു ചിരി... കുഴഞ്ഞ ചിരി ആയാണ് തോന്നിയത്. എങ്ങനെ ചിരിച്ചാലെന്താ..? അതുകണ്ട് ഏട്ടൻറെ മുഖത്ത് വിരിഞ്ഞ കള്ള ചിരിയുടെ ഭംഗി കാണാൻ പറ്റിയല്ലോ...
കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള്ള ആത്മാർത്ഥമായ ചിരികളിൽ ഒന്ന്.
ഇനിയുമെത്ര ചിരികൾ വരാനിരിക്കുന്നു.......
കണ്ടതിലും എത്രയോ ഇനി കാണാൻ ഇരിക്കുന്നു.....!

ഒടുവിൽ എല്ലാ ദിവസവും ചിരിക്കുമോ
മറുപടിഇല്ലാതാക്കൂസന്തോഷം കിട്ടുമെങ്കിൽ ചിരി നല്ലതല്ലേ
മറുപടിഇല്ലാതാക്കൂ